January 27, 2026

എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം; ഇടക്കാല ബജറ്റുമായി നിർമ്മലാ സീതാരാമൻ

Share this News

എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം’; ഇടക്കാല ബജറ്റുമായി നിർമ്മലാ സീതാരാമൻരാജ്യത്തെ 13-ാമത്തെ ഇടക്കാല ബജറ്റാണ് എത്തുന്നത്. ബജറ്റ് പ്രഖ്യാപനങ്ങൾ

ടാക്‌സ് നിരക്കില്‍ മാറ്റമില്ല
ഇറക്കുമതി തീരുവ ഉള്‍പ്പെടെയുള്ള പ്രത്യക്ഷവും പരോക്ഷവുമായ നികുതി നിരക്കുകളില്‍ മാറ്റമില്ലാതെ തുടരും

ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ അംഗന്‍വാടി ജീവനക്കാരെയും ആശാവര്‍ക്കര്‍മാരെയും ഉള്‍പ്പെടുത്തും. മൂന്ന് പ്രധാന റെയില്‍വേ സാമ്പത്തിക ഇടനാഴി പദ്ധതികള്‍ നടപ്പാക്കും.

വന്ദേ ഭാരത് നിലവാരത്തിലേക്ക് ബോഗികള്‍
40,000 റെയിൽ ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലേക്ക് മാറ്റും. രാജ്യത്തെ എയർപോർട്ടുകൾ ഇരട്ടിയാക്കും. ഇതോടെ 149 ആകും. ഇന്ത്യൻ വിമാനക്കമ്പനികൾ 1,000 പുതിയ വിമാനങ്ങൾക്ക് ഓർഡർ നല്‍കി

ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്പ് ഇക്കണോമിക് കോറിഡോർ
അടുത്തിടെ പ്രഖ്യാപിച്ച ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്പ് ഇക്കണോമിക് കോറിഡോർ ഇന്ത്യയെ മാറ്റിമറിക്കും


പ്രതിരോധ മേഖലയില്‍ ചെലവ് വർധിപ്പിക്കും
ജയ് ജവാന്‍, ജയ് കിസാന്‍, ജയ് വിഗ്യാന്‍ (വിജ്ഞാനം), ജയ് അനുസന്ധാന്‍ (ഗവേഷണം) എന്നതാണ് മോദി സര്‍ക്കാരിന്റെ മോട്ടോ. പ്രതിരോധ മേഖലയില്‍ ചെലവ് വർധിപ്പിക്കും. പ്രതിരോധ ചെലവ് 11.1% വർധിപ്പിച്ച് 11,11,111 കോടി രൂപയാവും. ഇത് ജിഡിപിയുടെ 3.4% വരും

3 കോടി വീടെന്ന ലക്ഷ്യത്തിലേക്ക് കേന്ദ്രസർക്കാർ
കൊവിഡ് വെല്ലുവിളികള്‍ക്കിടയിലും പ്രധാനമന്ത്രി ആവാസ് യോജന റൂറല്‍ പദ്ധതി മുടങ്ങിയില്ല. 3 കോടി വീടുകള്‍ എന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ അടുത്തുകഴിഞ്ഞു. കുടുംബങ്ങളുടെ എണ്ണത്തില്‍ ഉണ്ടാകുന്നതിനാല്‍ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 2 കോടി വീടുകളുടെ നിര്‍മ്മാണം ഏറ്റെടുത്ത് നടപ്പിലാക്കും

കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കും
വിവിധ വകുപ്പുകളുടെ കീഴിൽ നിലവിലുള്ള മെഡിക്കൽ ഇൻഫ്രാ ഉപയോഗപ്പെടുത്തി കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നു

ഒരു കോടി കുടുംബങ്ങള്‍ക്ക് വൈദ്യുതി
മേല്‍ക്കൂര സോളാര്‍ പദ്ധതി വഴി ഒരു കോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി ലഭിക്കും
സ്ത്രീശാക്തീകരണ പദ്ധതികളുടെ നേട്ടം
മുത്തലാഖ് നിയമവിരുദ്ധമാക്കി ബില്‍ പാസാക്കിയതും തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം ഏര്‍പ്പെടുത്തിയതും സര്‍ക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതികളുടെ നേട്ടം

കൊവിഡ് മഹാമാരിക്കിപ്പുറവും ഇന്ത്യ വിജയവഴിയില്‍
കൊവിഡിന് ശേഷം ആഗോള കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുകയാണ്. കൊവിഡ് 19 മഹാമാരിക്ക് ശേഷം പുതിയ ലോകക്രമം ഉയര്‍ന്നുവന്നു. മഹാമാരി പ്രതിസന്ധിയിലേക്ക് നയിച്ചു. എന്നാല്‍ ഇന്ത്യ വിജയകരമായി നീങ്ങി. വളരെ ദുഷ്‌കരമായ സമയത്തിന് ശേഷമാണ് ഇന്ത്യ ജി20 ഉച്ചകോടി ഏറ്റെടുത്തത്

പ്രധാനമന്ത്രി മുദ്ര യോജന
പ്രധാനമന്ത്രി മുദ്ര യോജന 43 കോടി രൂപ വായ്പ അനുവദിച്ചതില്‍ 22.5 ലക്ഷം കോടി യുവാക്കളുടെ സംരംഭകത്വത്തിനായി നല്‍കി. ഫണ്ട് ഓഫ് ഫണ്ട്, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീമുകള്‍ എന്നിവ യുവാക്കളെ സഹായിക്കുന്നതാണ്

ശരാശരി വരുമാനത്തില്‍ 50% വര്‍ധന
നികുതി അടിസ്ഥാനത്തില്‍ വളര്‍ച്ച കൈവരിക്കാന്‍ ജിഎസ്ടി സഹായിച്ചു. ആളുകളുടെ ശരാശരി യഥാര്‍ത്ഥ വരുമാനം 50% വര്‍ധിച്ചു

സ്‌കില്‍ ഇന്ത്യാ മിഷന്‍
സ്‌കില്‍ ഇന്ത്യാ മിഷന്‍ 1.4 കോടി യുവാക്കള്‍ക്ക് പരിശീലനം നല്‍കി. 54 ലക്ഷം യുവാക്കള്‍ നൈപുണ്യവും പുനര്‍-നൈപുണ്യവും നേടി, 3000 പുതിയ ഐടിഐകള്‍ സ്ഥാപിച്ചു. 7 ഐഐടികള്‍, 16 ഐഐഐടികള്‍, 7 ഐഐഎമ്മുകള്‍, 15 എയിംസ്, 390 സര്‍വകലാശാലകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും

25 കോടി ജനങ്ങള്‍ക്കിടയില്‍ ദാരിദ്ര്യനിർമ്മാർജനം
പ്രധാനമന്ത്രി ജന്‍മന്‍ യോജന ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ വികസനം എത്തിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ദാരിദ്രനിര്‍മാര്‍ജനം നടത്തിയത് 25 കോടി ജനങ്ങള്‍ക്കിടയില്‍

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!