
നരേന്ദ്ര മോദി സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചു ഫെബ്രുവരി 16ന് അഖിലേന്ത്യാ ബന്ദ് നടത്തുമെന്നു സംയുക്ത കിസാൻ മോർച്ചയും (എസ്കെ എം), വിവിധ ട്രേഡ് യൂണിയനുകളും പ്രഖ്യാപിച്ചു.കുത്തക കമ്പനികളെ സഹായിക്കുന്ന, സാധാരണക്കാരായ കർഷകരെ ദ്രോഹിക്കുന്ന നയമാണു കേന്ദ്രത്തിന്റേതെന്നു ഭാരതീയ കിസാൻ യൂണിയൻ നേതാവ് നരേഷ് ടിക്കായത്ത് പറഞ്ഞു.ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു കർഷക പ്രശ്‌നങ്ങൾ വീണ്ടും ജനങ്ങളിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണു ദേശീയ തലത്തിലുള്ള പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.കർഷക പ്രതിഷേധത്തിനു പിന്തുണയുമായി വ്യവസായ കേന്ദ്രങ്ങളിലെ പണിമുടക്കിനും ആഹ്വാനം ചെയ്‌തിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


