
തൃശൂർ ജില്ലയിലെ ഈ വർഷത്തെ എറ്റവും നല്ല വ്യവസായ സഹകരണ സംഘത്തിനുള്ള അവാർഡ് വലക്കാവ് ക്ഷീരവ്യവസായ സഹകര ണസംഘത്തിന്. 53 വർഷമായി ക്ഷീരമേഖലയിൽ പ്രവർത്തിക്കുന്ന സംഘമാണിത്.
8000 ലിറ്റർ പാലും മറ്റ് പാലുൽപ്പന്നങ്ങളും വിതരണം ചെയ്യുന്ന സ്ഥാപനമായി മാറിയതിനുള്ള അംഗീകാരമാണിത്. മിൽവെ എന്ന ബ്രാൻഡ് നെയിമിലാണ് ഉൽപ്പന്നങ്ങൾ വിൽക്കുന്നത്. പാല്, തൈര്, നെയ്യ്, സംഭാരം എന്നിവയാണ് പ്രധാന ഉൽപ്പന്നങ്ങൾ. ഡോ. വർഗീസ് കുര്യൻ അവാർഡ് മൂന്നു വർഷം തുടർച്ചയായി ലഭിച്ചിട്ടുണ്ട്. 200 പരം ക്ഷീരകർഷകർ ഇവിടെ പാൽ അളക്കുന്നുണ്ട്. ടി കെ ശശികുമാർ പ്രസിഡന്റും പി എം വർഗീസ് വൈസ് പ്രസിഡന്റും ഇ ആർ ആനി സെക്രട്ടറിയുമാണ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


