January 28, 2026

വി.ആർ. കൃഷ്‌ണ തേജയ്ക്ക് പുരസ്‌കാരം

Share this News

തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കുള്ള സർക്കാരിൻ്റെ മികച്ച ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ (ഡിഇഒ) പുരസ്‌കാരം കലക്ടർ
വി. ആർ. കൃഷ്ണ‌ തേജയ്ക്ക്. ഇത് തുടർച്ചയായ രണ്ടാം തവണയാണു കൃഷ്ണതേജയ്ക്കു പുരസ്കാരം ലഭിക്കുന്നത്. മലപ്പുറം, കോഴിക്കോടു ജില്ലകളിലെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർമാരും പുരസ്കാരം പങ്കിട്ടു. സ്പെഷൽ സമ്മറി റിവിഷൻ (2024) തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ മാതൃകാപരമായ ഇടപെടലുകൾക്കാണ് അംഗീകാരം. ദേശീയ സമ്മതിദായക ദിനമായ ഇന്ന് എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളജിൽ നടക്കുന്ന സംസ്‌ഥാനതല പരിപാടിയിൽ പുരസ്ക്കാരം സമ്മാനിക്കും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!