January 28, 2026

മാള മെറ്റ്സ് കോളേജിൽ “ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ ജോലി സാധ്യതകൾ” എന്ന വിഷയത്തിൽ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

Share this News

തൃശൂർ മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ കേരള സർക്കാർ സ്റ്റാർട്ടപ്പ് മിഷൻന്റെ ഇന്നവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെൻറ് സെൻററിന്റെ (ഐ.ഇ.ഡി.സി) ആഭിമുഖ്യത്തിൽ “ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മേഖലയിലെ ജോലി സാധ്യതകൾ” എന്ന വിഷയത്തിൽ ഒരു ദിവസത്തെ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. കൊച്ചി സ്മാർട്ട് സിറ്റി, ലൈറ്റ്ബ്രീസ് ഇൻഫോടെക്കിലെ സീനിയർ സോഫ്ട്‌വെയർ എൻജിനീയർ ശ്രീ. അനിൽകുമാർ കെ. എൻ. വർക്ക്ഷോപ്പിന് നേതൃത്വം നൽകി. മാറിക്കൊണ്ടിരിക്കുന്ന ലോകത്തിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന സാങ്കേതികവിദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ്. അതുകൊണ്ടുതന്നെ ഭാവിയിൽ ഏറ്റവും കൂടുതൽ ജോലി സാധ്യതകൾ ഉള്ളത് ഈ മേഖലയിലാണ്. ആമുഖ പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് സി.ഇ.ഒ. ഡോ. വർഗീസ് ജോർജ് അധ്യക്ഷത വഹിച്ചു. അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ് സ്വാഗതവും മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങ് പ്രിൻസിപ്പാൾ ഡോ. അംബിക ദേവി അമ്മ ടി., മെറ്റ്സ് പോളിടെക്നിക് പ്രിൻസിപ്പാൾ റെയ്മോൻ പി. ഫ്രാൻസിസ് , കോളേജ് ഐ.ഇ.ഡി.സി നോഡൽ ഓഫീസറും കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗം മേധാവിയുമായ പ്രൊഫ. വിനേഷ് കെ.വി. നന്ദിയും പറഞ്ഞു.

ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!