
എൽത്തുരുത്ത് സെൻ്റ് അലോഷ്യസ് ഹൈസ്കൂളിൽ ജിംനാസ്റ്റിക്സ് അസോസിയേഷനുമായി സഹകരിച്ചാണ് ക്യാമ്പ് ആരംഭിച്ചത് . അറുപതോളം കുട്ടികൾ ക്യാമ്പിൽ പങ്കുചേർന്നു. സ്കൂൾ മാനേജർ ഫാ. തോമസ് ചക്രമാക്കൽ CMI ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഫാ ജോസ് കൊടിയൻ CMI സ്വാഗതം പറഞ്ഞു .സ്കൂൾ ഹെഡ്മാസ്റ്റർ ജെന്നി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ജിംനാസ്റ്റിക്സ് അസോസിയേഷൻ പ്രസിഡന്റ് ജെപ്സൺ കെ. ജെ വിശദ്ധീകരണം നൽകി. കോച്ച് അനീഷ് , കായികാദ്ധ്യാപകൻ എബനേസർ ജോസ് മാസ്റ്റർ എന്നിവർ സംസാരിച്ചു.യോഗത്തിന് ശേഷം കുട്ടികൾക്ക് പരിശീലനം ആരംഭിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


