
ഭരണഘടനാ ശിൽപി ബി.ആർ.അംബേദ്കറുടെ 125 അടി ഉയരമുള്ള പ്രതിമ ആന്ധ്ര മുഖ്യമന്ത്രി വൈ.എ സ്.ജഗൻമോഹൻ റെഡ്‌ഡി അനാവരണം ചെയ്തു. സീലിലും വെങ്കലത്തിലും നിർമിച്ച പ്രതിമ 81 അടി ഉയരമുള്ള കോൺക്രീറ്റ് പീഠത്തിലാണു സ്ഥാപിച്ചിട്ടുള്ളത്. ‘സാമൂഹിക നീതി പ്രതിമ’ എന്നു പേരിട്ട പ്രതിമയ്ക്ക് 400 കോടിയാണു നിർമാണച്ചെലവ്. കൺവൻഷൻ സെൻ്റർ, കുട്ടികളുടെ കളിസ്‌ഥലം ഉൾപ്പെടെയുള്ള അംബേദ്‌കർ എക്‌സ്‌പീരിയൻസ് സെൻ്ററിലാണു പ്രതിമ സ്‌ഥാപിച്ചത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

