
അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള നെല്ലുവരവു കുറഞ്ഞതോടെ അരിവില കുതിക്കുന്നു. മട്ട, വടി, ഉണ്ട ഇനങ്ങളുടെ വില കിലോഗ്രാമിന് 5 –7 രൂപ കൂടി. ഇനിയും കൂടിയേക്കുമെന്നാണു മില്ലുടമകളുടെ വിലയിരുത്തൽ.തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്നു നെല്ലിന്റെ വരവു കുറഞ്ഞതും ലഭിക്കുന്ന നെല്ലിന്റെ ഗുണനിലവാരം കുറഞ്ഞതുമാണു വില കൂടാൻ കാരണം. തമിഴ്നാട്ടിൽ കൊയ്ത്തു തുടങ്ങിയെങ്കിലും കാര്യമായി നെല്ലു ലഭിച്ചുതുടങ്ങിയിട്ടില്ല. കിട്ടുന്നതിലാകട്ടെ, പതിരു കൂടുതലുമാണ്. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന നെല്ലിന്റെ സിംഹഭാഗവും സിവിൽ സപ്ലൈസ് കോർപറേഷൻ സംഭരിക്കുന്നതിനാൽ മില്ലുടമകൾക്കു കാര്യമായി ലഭിക്കുന്നില്ല. കേരളത്തിലെ നെല്ല് കേടാകുന്നുണ്ടെന്നും ഇവർ പറയുന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
