
ക്ഷേത്രത്തിലെ കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാരം വരവായി 6,13,08,091 രൂപയും 2കിലോ 415ഗ്രാം 600 മില്ലിഗ്രാം സ്വർണവും 13.34 കിലോ വെള്ളിയും ലഭിച്ചു. ഇ ഭണ്ഡാര വരവായി 2.07 ലക്ഷം രൂപ ഇതിനു പുറമേ ലഭിച്ചു. കേന്ദ്രസർക്കാർ പിൻവലിച്ച 2000 രൂപയുടെ 45 കറൻസികളും നിരോധിച്ച 1000 രൂപയുടെ 40 കറൻസിയും 500ൻ്റെ 153 കറൻസിയും ഭണ്ഡാരത്തിൽ ഉണ്ടായിരുന്നു.യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഗുരുവായൂർ ശാഖയ്ക്ക് ആയിരുന്നു ഭണ്ഡാരം എണ്ണുന്നതിന്റെ ചുമതല.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
