
മണ്ഡല-മകരവിളക്ക് തീർഥാടന കാലത്തെ ദേവസ്വം ബോർഡിന്റെ ആകെ വരുമാനം 357.47 കോടി രൂപ. കഴിഞ്ഞ വർഷത്തെക്കാൾ 10.35 കോടി രൂപ കൂടുതൽ. ദർശനം നടത്തിയ തീർഥാടകരുടെ എണ്ണം കഴിഞ്ഞ വർഷത്തെക്കാൾ 5.90 ലക്ഷം പേർ കൂടുതൽ. കഴിഞ്ഞ വർഷത്തെ ആകെ വരുമാനം 347.12 കോടി രൂപയായിരുന്നു. അരവണ വിൽപനയിലൂടെ 146.99 കോടി രൂപയും അപ്പം വിൽപനയിലൂടെ 17.64 കോടി രൂപയും ലഭിച്ചു. കാണിക്ക ഇതുവരെ എണ്ണിതീർന്നിട്ടില്ല. നടവരവായി കിട്ടിയ നാണയങ്ങൾ എണ്ണാനുണ്ട്. വെർച്വൽ ക്യു ബുക്കിങ്ങിലൂടെ ഇന്നലെവരെ എത്തിയ ആകെ തീർഥാടകരുടെ എണ്ണം 50.06 ലക്ഷമാണ്. കഴിഞ്ഞ വർഷം ഇത് 44.16 ലക്ഷമായിരുന്നു. 5.90 ലക്ഷം തീർഥാടകരാണ് ഇത്തവണ കൂടുതലായി എത്തിയത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
