
അവണൂര്‍ ഗ്രാമപഞ്ചായത്തില്‍ 50 ലക്ഷം രൂപ വിനിയോഗിച്ചു നിര്‍മ്മിക്കുന്ന ക്രിമിറ്റോറിയം ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ക്ക് വികസന സെമിനാറില്‍ അംഗീകാരമായി. അവണൂര്‍ ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്ന വികസന സെമിനാര്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി അദ്ധ്യക്ഷയായി. 2024-2025 വര്‍ഷത്തെ വികസന രേഖ എംഎല്‍എ ജില്ലാപഞ്ചായത്ത് മെമ്പര്‍ ലിനി ടീച്ചര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. എംസിഎഫ് നവീകരണത്തിന് 8 ലക്ഷം രൂപയും, കുടുംബാരോഗ്യ അടിസ്ഥാന വികസനങ്ങള്‍, കൃഷിക്ക് ഊന്നല്‍ നല്‍കിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍, ചിറകളുടെ സംരക്ഷണം തുടങ്ങിയ സാമ്പത്തിക വര്‍ഷത്തില്‍ 10 കോടി 50 ലക്ഷം രൂപയുടെ പദ്ധതിരേഖക്ക് അംഗീകാരമായി.
വൈസ് പ്രസിഡന്റ് മിനി ഹരിദാസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ എന്‍.കെ രാധാകൃഷ്ണന്‍, തോംസണ്‍ തലക്കോടന്‍, മെമ്പര്‍മാരായ ജിഷ സുബീഷ്, സിബി സജീവന്‍, നീമ രാജീവ്, ജിഷ പ്രദീപ്, ആസൂത്രണ സമിതി അംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറി നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


