
നിര്‍മ്മാണം പൂര്‍ത്തീകരിച്ച അഞ്ഞൂര്‍ പാര്‍ക്കാടി അമ്പലനട റോഡ് എ.സി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി (സി.എം.എല്‍.ആര്‍.ആര്‍.പി) ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. എ.സി മൊയ്തീന്‍ എംഎല്‍എയുടെ ശ്രമഫലമായാണ് ഫണ്ട് ലഭ്യമായത്. 295 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമാണ് റോഡിനുള്ളത്. താഴെ നിന്നും കരിങ്കല്ലുപയോഗിച്ച് കെട്ടിയുയര്‍ത്തി മണ്ണ് ഫില്‍ ചെയ്ത് സോളിംഗ്, മെറ്റലിങ്ങ്, ടാറിങ്ങ് എന്നിവ പൂര്‍ത്തീകരിച്ചു. രണ്ട് കള്‍വര്‍ട്ടുകള്‍ പണിത് പരമ്പരാഗത നീരൊഴുക്ക് തടസ്സപ്പെടുത്താതെ ഏറ്റവും മികച്ച നിലയിലാണ് ഈ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
അഞ്ഞൂര്‍ പാര്‍ക്കാടി ക്ഷേത്രത്തിലേക്കുള്ള ഈ വഴി പാടവരമ്പായിരുന്നു. ഇവിടെയുള്ള റോഡ് നിര്‍മ്മാണത്തിനായി 2021 ല്‍ ഫണ്ട് അനുവദിച്ചെങ്കിലും പല സാങ്കേതിക പ്രശനങ്ങളാല്‍ നിര്‍മ്മാണം നിലച്ചു. തുടര്‍ന്ന് എ.സി മൊയ്തീന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ പരിശ്രമ ഫലമായാണ് നിര്‍മ്മാണം പുനരാരംഭിക്കാനായത്.
കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി. നഗരസഭാ എ.ഇ മനോജ് മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷരായ പി.എം സുരേഷ്, സജിനി പ്രേമന്‍, പ്രിയ സജീഷ്, പി.കെ ഷെബീര്‍, വാര്‍ഡ് മെമ്പര്‍ രേഖ സജീവ്, ക്ഷേത്രം ഊരാളന്‍ തോട്ടപ്പായ മന ശങ്കരന്‍ നമ്പൂതിരി, നഗരസഭാ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് ഇ.സി ബിനയ് ബോസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


