January 28, 2026

ഗവ. മോഡല്‍ ഗേള്‍സ് സ്‌കൂള്‍ കവാടത്തിന്റെ ഉദ്ഘാടനം റവന്യു മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു.

Share this News



ഗവ. മോഡല്‍ ഗേള്‍സ് സ്‌കൂള്‍ കവാടത്തിന്റെയും സ്റ്റേജുള്‍പ്പെടെയുള്ള നവീകരണ പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം റവന്യു ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. പി. ബാലചന്ദ്രന്‍ എംഎല്‍എ വിശിഷ്ടാതിഥിയായി. ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, ഡിവിഷന്‍ കൗണ്‍സിലര്‍ റെജി ജോയ്, ഡി.ഇ.ഒ ഡോ. എ. അന്‍സാര്‍, എ.ഇ.ഒ പി.എം ബാലകൃഷ്ണന്‍, ഗവ. മോഡല്‍ ഗേള്‍സ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ.പി ബിന്ദു, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഷൈബി ജോര്‍ജ്ജ്, പി.ടി.എ പ്രസിഡന്റ് എം.സി സുധീഷ്, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!