
താണിപ്പാടത്ത് തോട്ടിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
താണിപ്പാടത്ത് തോട്ടിലെ വെള്ളത്തിൽ 46 കാരനെ മരിച്ച നിലയിൽ കണ്ടെത്തി
പട്ടിക്കാട് തൊടിയപ്പറമ്പിൽ അബ്ദുൾ റഹ്മാൻ മകൻ നൗഷാദ് (46) നെ തോട്ടിലെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ഇന്നലെ ഉച്ചയ്ക്ക് താണിപ്പാടം തോട്ടിലെ പാറക്കുഴി ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. താണിപ്പാടത്തെ ചായക്കടയിൽ ഇയാളെ കണ്ടതായി നാട്ടുകാർ പറഞ്ഞു. ഇയാൾ ധരിച്ചിരുന്ന മുണ്ടും ചെരുപ്പും തോടിന്റെ ഭാഗത്തു നിന്നുംകണ്ടെത്തി പീച്ചി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സംസ്‌കാരം നാളെ (18-01-2024) വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഭാര്യ: റെജീന. മക്കൾ: സജ്‌ന, ഷഹബ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
