
പറപ്പൂക്കര പഞ്ചായത്തില്‍ തെരുവ് നായ വാക്‌സിനേഷന്‍ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പറപ്പൂക്കര വെറ്ററിനറി ഡിസ്‌പെന്‍സറിയുടെ നേതൃത്വത്തില്‍ ഒരു ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ടുദിവസങ്ങളിലായി പേവിഷ ബാധ പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷവും തെരുവ് നായകള്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നു. വാക്‌സിനേഷന്‍ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. കെ.അനൂപ് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ. കെ. പ്രകാശന്‍ അധ്യക്ഷനായി. എന്‍. എം. പുഷ്പാകരന്‍, ദിനേശ് വെള്ളപ്പാടി, ഡോ. സി.ഐ ജോഷി എന്നിവര്‍ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


