
വാണിയമ്പാറ ഇ.കെ.എം.യു.പി. സ്‌കൂളിൽ നിന്നും ദിപീഷ് ചികിത്സ സഹായ നിധിയിലേക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് ആയ ഓമന ടീച്ചർ 15000 രൂപയും മറ്റു ടീച്ചേഴ്സ് ചേർന്ന് 27000 രൂപ കൈമാറി. ഇനിയും പണം ശേഖരിച്ചുകൊണ്ടിരിക്കുന്നുഎന്നും കിട്ടുന്നതനുസരിച്ച് അപ്പോൾ തന്നെ സഹായനിധിയിലേക്ക് കൈമാറും എന്നും
ഹെഡ്മിസ്ട്രസ് ഓമന ടീച്ചർ അറിയിച്ചു.
വാണിയമ്പാറ പൊട്ടിമട പറക്കുന്നേൽ ദിപീഷ് (36) ആണ് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്നു. ചികിത്സയ്ക്ക് ആവശ്യമായ വലിയ തുക സമാഹരിക്കുന്നതിനായി വാണിയമ്പാറ – പൊട്ടിമട പ്രദേശത്ത് വാർഡ് മെമ്പർ ഉൾപ്പെടെ കക്ഷി രാഷ്ട്രീയ ഭേദമന്യേ സർവ്വ കക്ഷി യോഗം ചേർന്നതിന്റെ അടിസ്ഥാനത്തിൽ ജോയിന്റ് അക്കൗണ്ട് എടുത്ത് പണം സമാഹരിക്കുകവാൻ തീരുമാനിച്ചു. ദിപീഷിനായി വാണിയമ്പാറ ചികിത്സാ സൗഹൃദ കൂട്ടായ്മ രൂപികരിച്ചു.ഇതിന്റെ ഭാഗമായി പഞ്ചാബ് നാഷണൽ ബാങ്കിൽ വാണിയംപാറ ശാഖയിലാണ് അക്കൗണ്ട് .
Account No: 2587000100078521
IFSC Code : PUNB0258700
Name: Subithamol S
യുവാവിന്റെ ചികിത്സയ്ക്ക് ആവശ്യമായ വലിയ തുക സമാഹരിക്കാൻ കരുണ വറ്റാത്ത സുമസ്സുകളുടെ സഹായം തേടുന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

