
ജനാധിപത്യരീതിയിൽ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെ ക്രിമിനൽ കേസ് പ്രതിയെപ്പോലെ അറസ്റ്റ് ചെയ്തു അപമാനിച്ചു എന്നാരോപിച്ച് കോൺഗ്രസ് പാണഞ്ചേരി ബ്ലോക്ക് കമ്മറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. മണ്ണുത്തി കെ കരുണാകരൻ സ്പ്തതി മന്ദിരത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് മണ്ണുത്തി മഹാത്മാ സ്‌ക്വയറിൽ സമ്മേളനം നടത്തി. പ്രതിഷേധത്തിന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ .എൻ വിജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സി.സി. അംഗം ലീലാമ്മതോമസ് ഉദ്ഘാടനം നിർവഹിച്ചു.
ഡി സി സി മെമ്പർ കെ .സി . അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ എം എൽ ബേബി, എം യു മുത്തു, കെ പി ചാക്കോച്ചൻ, ജോൺസൺ മല്ലിയത്, ജേക്കബ് പോൾ, ജിന്നി ജോയ്, സുശീല രാജൻ, ഷേർലി മോഹനൻ എന്നിവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


