
ശ്രീ നാരായണ ഗുരുദേവൻ്റെ ശിഷ്യപരമ്പരയിൽ ഉന്നത സ്ഥാനീയനും ശിവഗിരി മഠത്തിലെ അവസാന മഠാധിപതിയുമായിരുന്ന ദിവ്യശ്രീ ശങ്കരാനന്ദ സ്വാമികളുടെ സമാധി ദിനാചരണത്തിന്റെ ഭാഗമായി നാളെ (2024 ജനുവരി 12 ) വെള്ളിയാഴ്ച
സമാധി ശങ്കരാനന്ദ സ്വാമികളുടെ ജന്മനാടായ പുതുക്കാട് സ്വാമിയാർകുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വിവിധ ശ്രീനാരായണ സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രത്യേക പൂജയും ശിവഗിരി മഠം സന്യാസി ശ്രേഷ്ഠന്മാരുടെ പ്രഭാഷണവും നടത്തപ്പെടുന്നു. ഈ പരിപാടിയിൽ എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് എസ്എൻഡിപി യോഗം പുതുക്കാട് യൂണിയൻ, ഗുരുധർമ്മ പ്രചാരണ സഭ തൃശ്ശൂർ ജില്ല ,ശങ്കരാനന്ദ സ്വാമി ട്രസ്റ്റ് ,സാമിയാർകുന്ന് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


