
കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ സംഘടനയുടെ പ്രത്യേക വിശേഷാൽ പൊതുയോഗം 2024 ജനുവരി 13ന് തൃശൂർ പട്ടിക്കാട് ഹോട്ടൽ ഹൈവേ പാലസ് ഇൻ ൽ രാവിലെ 10.30 ന് ചേരുന്നു. സംഘടനയുടെ ദേശീയ പ്രസിഡന്റ് റിട്ടയേർഡ് ജില്ലാ ജഡ്ജ് പി ഡി സോമന്റെ അധ്യക്ഷത വഹിക്കും.
യോഗത്തിന്റെ ഉദ്ഘാടനം കേരള റവന്യൂ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് കെ രാജൻ നിർവഹിക്കുന്നു. മുഖ്യ അതിഥിയായി തൃശ്ശൂർ ലോകസഭ അംഗം ടി എൻ പ്രതാപൻ പങ്കെടുക്കുന്നു. യോഗത്തിൽ തൃശ്ശൂർ ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ സംഘടനാ അഖിലേന്ത്യ സംസ്ഥാന നേതാക്കൾ പങ്കെടുക്കും. ഡൽഹി സർക്കാരിന്റെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതനായ സംഘടനയുടെ ഫൗണ്ടർ സെക്രട്ടറി അഡ്വക്കേറ്റ് അരുൺ കെ വി ക്ക് യോഗത്തിൽ വെച്ച് അനുമോദനം നൽകുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


