January 29, 2026

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ്; കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

Share this News

ജനാധിപത്യരീതിയിൽ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെ ക്രിമിനൽ കേസ് പ്രതിയെപ്പോലെ അറസ്റ്റ് ചെയ്ത് അപമാനിച്ചുയെന്ന് ആരോപിച്ച് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മറ്റി പ്രതിഷേധ മാർച്ചും ധർണയും നടത്തി. പട്ടിക്കാട് രാജീവ് ഭവനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് പട്ടിക്കാട് സെന്ററിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു.പ്രതിഷേധ മാർച്ചിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ .പി . ചാക്കോച്ചൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സി.സി. അംഗം ലീലാമ്മതോമസ് ഉദ്ഘാടനം നിർവഹിച്ചു.കെ .സി . അഭിലാഷ്, ഷിബു പോൾ, ബാബു തോമസ്, സുശീല രാജൻ ,ഷൈജു കുര്യൻ ,കെ . പി .എൽദോസ് ,ശ്രീജു .c.s അനിൽകുമാർ , ടി.വി. ജോൺ ,സി. കെ.ഷൺമുഖൻ, പ്രവീൺ രാജു ,ജിഫിൻ ജോയ് ,ബ്ലസൻ വർഗീസ്, വി.ബി ചന്ദ്രൻ എന്നിവർ സംസാരിച്ചു.ബ്ലോക്ക് , മണ്ഡലം, മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, ഐഎൻടിയുസി ഭാരവാഹികൾ പ ധർണയ്ക്ക് നേതൃത്വം നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!