January 29, 2026

തൃശ്ശൂർ ജില്ലാതല ദേശീയ ഉപഭോക്ത്യ ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം ജനുവരി 12ന് റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ നിർവഹിക്കുന്നു

Share this News


ദേശീയ ഉപഭോക്ത്യ നിയമത്തിൻ്റെ പ്രാധാന്യം സാധാരണ ജനങ്ങളിലേക്ക് എത്തിച്ച് അവരെ ബോധവാൻമാരാക്കുന്നതിന് വേണ്ടി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സംസ്‌ഥാനതലത്തിൽ വിപുലമായ പരിപാടികളാണ് നടപ്പിലാക്കിവരുന്നത്.
പൊതുവിതരണ
“ഇ-കൊമേഴ്‌സിൻ്റേയും ഡിജിറ്റൽ വ്യാപാരത്തിൻ്റേയും കാലഘട്ടത്തിലെ ഉപഭോക്തൃയ സംരക്ഷണം” “ഹരിത ഉപഭോഗവും പരിസ്ഥിതിയും” എന്ന ആശയമാണ്. അതിനോട് അനുബന്ധിച്ച് ഉപഭോക്തൃകാര്യ വകുപ്പ് തൃശൂർ ജില്ലാതല ദേശീയ ഉപഭോക്ത്യ ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം
ജനുവരി 12 വെള്ളിയാഴ്‌ച തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ
റവന്യൂ ഭവന നിർമ്മാണ വകുപ്പ്‌മന്ത്രി അഡ്വ. കെ. രാജൻ നിർവഹിക്കുന്നു. ഉപഭോക്ത്യ ദിനാചരണത്തോടനുബന്ധിച്ച് രാവിലെ 10 മണി മുതൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ചിത്രരചനാമത്സരവും 11.30ന് ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!