January 29, 2026

മുനയം ബണ്ട്; സ്ഥിതിഗതികൾ വിലയിരുത്തി

Share this News



കനത്ത മഴയെ തുടർന്ന് നാശം സംഭവിച്ച മുനയം ബണ്ട് താത്കാലികമായി പുനർനിർമ്മിക്കാൻ ധാരണയായി. ചാഴുർ, പാറളം, ചേർപ്പ് മേഖലയിലെ പതിനായിരത്തോളം ഏക്കറിലെ നെൽകൃഷി നശിക്കുന്ന സാഹചര്യത്തെ തുടർന്ന് കൃഷിയെയും പാടശേഖരത്തെയും കുടിവെള്ള ലഭ്യതയെയും ബാധിക്കാത്ത രീതിയിൽ മുനയം ബണ്ട് താത്കാലികമായി നീക്കം ചെയ്യാൻ ദുരന്ത നിവാരണ നിയമപ്രകാരം അടിയന്തരമായി ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്ന് ബണ്ടിന്റെ സ്ഥിതിഗതികൾ വിലയിരുത്താൻ സി സി മുകുന്ദൻ എം എൽ എ യുടെയും ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജയുടെയും നേതൃത്വത്തിൽ നടന്ന സന്ദർശനത്തിലാണ് തീരുമാനമായത്.

സന്ദർശനത്തിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് കെ കെ ശശിധരൻ, താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ്, ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയരാജ് ടി കെ, അസിസ്റ്റന്റ് എഞ്ചിനീയർ സിബു, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!