January 29, 2026

മുരിയാട് ഗ്രാമപഞ്ചായത്തിൽ മുട്ട കോഴികളെ വിതരണം ചെയ്തു

Share this News



മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന നൂറ് ദിന കർമ്മ പരിപാടിയിൽ 2023 – 24 സാമ്പത്തിക വർഷത്തിലെ മുട്ട കോഴി വിതരണം നടത്തി. മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ. ചിറ്റിലപ്പള്ളി ഉദ്ഘാടനം ചെയ്തു. 2,60000 രൂപയാണ് പദ്ധതി ചെലവ്. 200 ഗുണഭോക്താക്കൾക്ക്‌ വിതരണം ചെയ്തു.

മുരിയാട് വെറ്ററിനറി ആശുപത്രിയിൽ നടന്ന പരിപാടിയിൽ ക്ഷേമകാര്യസമിതി ചെയർപേഴ്സൻ സരിത സുരേഷ് അദ്ധ്യക്ഷയായി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.യു. വിജയൻ, പഞ്ചായത്തംഗങ്ങളായ എ.എസ്. സുനിൽ കുമാർ, മണി സജയൻ, നിജി വത്സൻ, വെറ്ററിനറി മെഡിക്കൽ ഓഫീസർ ഡോ. ടിറ്റ്സൻ പിൻഹീറോ , ഉദ്യോഗസ്ഥരായ ബിന്ദു വി.എം, സീന വി.എം, സോവ്ജിത്ത്, സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!