
പാരിസ്ഥിതിക സംവേദക മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നാവശ്യപെട്ട് എൽഡിഎഫ് തൃശ്ശൂർ ജില്ലയിലെ മലയോര മേഖലയിലെ 11 വില്ലേജുകളിൽ ഹർത്താൽ നടത്തി.പീച്ചി,പാണഞ്ചേരി,എളനാട്,പങ്ങാരപ്പിള്ളി, തോന്നുർക്കര,ആറ്റൂർ, മണലിത്തറ,തെക്കുംകര, കരുമത്ര,വരന്തരപ്പിള്ളി, മറ്റത്തൂർ എന്നീ വില്ലേജുകളിൽ രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയായിരുന്നു ഹർത്താൽ.പട്ടിക്കാട് സെന്ററിൽ നടന്ന പൊതുയോഗം സിപിഐഎം ജില്ലാ സെക്രട്ടറി എം.എം വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.സിപിഐ ലോക്കൽ ഏരിയ സെക്രട്ടറി സനിൽ വാണിയമ്പാറ അധ്യക്ഷത വഹിച്ചു. സിപിഐഎം മണ്ണുത്തി ഏരിയ സെക്രട്ടറി എം.എസ് പ്രദീപ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. സജു, എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ, പീച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.എം ബാലകൃഷ്ണൻ, സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം ഷിജോൺ പെരിങ്ങാമറ്റത്തിൽ, കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം എം.എം അവറാച്ചൻ, കേരള കോൺഗ്രസ് (എം) പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് രാജു പാറപ്പുറം, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ബേബി നെല്ലിക്കുഴി, എൻസിപി നേതാക്കൾ, വിവിധ ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/Is1iPJNVMs85AafDiFRO9Y

