
പട്ടിക്കാട് തോട്ടാൻ ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മൊബൈൽ ഫോൺ കഴിഞ്ഞ ദിവസം മേകണം പോയിരുന്നു മോഷ്ടിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. പട്ടിക്കാട് മെട്രോ നഗറിൽ താമസിക്കുന്ന ആന്റോയുടെ മൊബൈൽ ഫോൺ ഇക്കഴിഞ്ഞ 15-ാം തിയ്യതി പുലർച്ചെ രണ്ട് മണിയോടെയാണ് മോഷണം പോയത്. കടയുടെ പുറത്ത് ചാർജ്ജ് ചെയ്യാൻ വച്ചിരിക്കുകയായിരുന്നു ഫോൺ. ഇതിനിടയിൽ ആന്റോ ടോയ്ലറ്റിൽ പോയ തക്കം നോക്കിയാണ് മോഷ്ടാവ് മൊബൈലുമായി കടന്നത്. ബസാർ റോഡിലൂടെയാണ് മോഷ്ടാവ് കടന്നു വന്നിട്ടുള്ളത്. ഒരു മിനിറ്റിനുള്ളിൽ ഇയാൾ മൊബൈലുമായി തിരികെ നടന്നു പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. മുണ്ടും ഷർട്ടുമാണ് വേഷം. കഴുത്തിൽ ബ്ലൂടൂത്ത് നെക്ക് ബാന്റ് ധരിച്ചിട്ടുണ്ട്. പീച്ചി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2.03 നാണ് മോഷണം നടന്നത് സമീപ പ്രദേശത്തെ CCTV ദൃശ്യങ്ങളും പരിശോദിച്ച് വരുന്നു.
പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് Link click ചെയ്യുക
https://chat.whatsapp.com/Is1iPJNVMs85AafDiFRO9Y

