
തൃശ്ശൂർ ഓൾ കേരള ബോയിലർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രവർത്തക യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി.ബേബി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എം.ബി രതീഷ്കുമാർ അധ്യക്ഷനായി.സംസ്ഥാന ട്രഷറർ നാരായണൻ ഉണ്ണി മുഖ്യപ്രഭാഷണം നടത്തി. കേച്ചേരിയിലെ ഡ്രൈ ക്ലീനേഴ്സ് സ്ഥാപനത്തിലെ ബോയിലർ പൊട്ടിത്തെറിക്കാൻ ഉണ്ടായ സാഹചര്യം മനസ്സിലാക്കി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമന്ന് യോഗം പ്രമേയം പാസ്സാക്കി. സുജിത്ത് കുമാർ, ഷൈൻ ജോസ്, ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm
