
റോഡ് സൈഡിലൂടെ പുല്ലുമായി പോകുകയായിരുന്ന ക്ഷീരകർഷകയെ പാലക്കാട് ദിശയിലേക്ക് പോകുന്ന ട്രൈയിലർ ലോറി വന്ന് ഇടിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ നടന്ന അപകടത്തിൽ കൊമ്പഴ സ്വദേശിനി വലിയിറക്കത്ത് വീട്ടിൽ അലിമക്കാണ് പരിക്കേറ്റത്.
കാലിന് സാരമായ പരുക്കേറ്റിട്ടുണ്ട്. ഹൈവേ അതോറിറ്റിയുടെ ആംബുലൻസിൽ ഇവരെ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൂന്ന് വരിയിൽ നിന്നും രണ്ട് വരിയിലേക്ക് റോഡ് ചുരുങ്ങുന്ന ഭാഗത്ത് റോഡിന് വളരെ വീതി കുറവാണ്. തുരങ്കം അടയ്ക്കുന്നതിന് വേണ്ടി മുന്നറിയിപ്പ് ഒന്നും നൽകാതെ റോഡിന്റെ നടുവിലൂടെ ബാരിക്കേഡ് വെച്ച് തിരിച്ചിട്ടുണ്ട്. അതുകൊണ്ട് വലിയ വാഹനങ്ങൾക്ക് സുഗമമായി പോകാൻ കഴിയില്ല. ഇത് ഇന്നലെ ജനങ്ങൾ ചൂണ്ടിക്കാണിച്ചതാണ്. തുരങ്കത്തിന്റെ മുന്നിലൂടെയോ പാലത്തിൻറെ തൊട്ടുമുന്നിലൂടെയോ ഗതാഗതം തിരിച്ചു വിടണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. അതൊന്നും മുഖവിലയ്ക്കെടുക്കാതെ വാഹനങ്ങൾക്ക് കൃത്യമായി പോകുവാനുള്ള സാഹചര്യം ഇല്ലാത്തതാണ് അപകടത്തിന് കാരണമാകുന്നത്. റോഡ് നിർമ്മാണത്തിന്റെ ഭാഗമായി അയൺ ക്രഷ് ബാരിക്കേഡ് വെക്കുന്നതിനുവേണ്ടി കുഴികൾ എടുത്തതിനാൽ ഇരുമ്പുപാലത്തേക്ക് പോകുന്ന റോഡിൽ നിറയെ ചെളി ആയതിനാലാണ് മുകളിലൂടെ ഈ സ്ത്രീ യാത്ര ചെയ്തത് എന്ന് നാട്ടുകാർ പറഞ്ഞു. തുരങ്കം കോൺക്രീറ്റ് ചെയ്യുന്നതിന് മുമ്പ് എത്രയും പെട്ടെന്ന് നിലവിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം എടുത്തു മാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


