
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് മുതൽ പീച്ചി റോഡ് ജംഗ്ഷൻ വരെയുളള ഭാഗത്ത് അനധികൃത പാർക്കിംഗും റോഡിന്റെ ഇരു ഭാഗങ്ങളിലും നടപ്പാത കയ്യേറി കച്ചവടക്കാരും മറ്റുള്ളവരും സാധനങ്ങൾ ഇറക്കിവെച്ച് മാർഗ്ഗ തടസ്സം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതിനെതിരേയും പട്ടിക്കാട് സെന്ററിലെ ഹോട്ടൽ , മീൻ ഇറച്ചി കച്ചവടം ചെയ്യുന്നവരുടെ വേസ്റ്റ് വെള്ളം റോഡിലെ ചാലിലേക്ക് ഒഴുക്കി വിടുന്നത് മൂലം ഉണ്ടാകുന്ന ദുർഗന്ധവും പുഴ മലിനീകരണം കാരണവും അനധികൃതമായി കയ്യേറുന്നവർക്ക് എതിരെ അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കാൻ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക്
ബിജെപി പാണഞ്ചേരി, പീച്ചി ഏരിയ കമ്മിറ്റി പരാതി നൽകി. സാധാരണ വഴിയോരക്കച്ചവടക്കാർക്കും കടമുറി കച്ചവടക്കാർക്കും റോഡിലേക്ക് ഇറക്കിവെച്ച് കാൽനട യാത്രക്കാർക്കും വാഹനങ്ങൾ പോകുന്നതിനും തടസ്സം ഉണ്ടാക്കുന്നതിന് നിയമങ്ങളുടെ ഇരട്ടത്താപ്പ് നയം മാറ്റുക എന്നും അപ്പോൾ തന്നെ പഞ്ചായത്ത് അധികൃതർ വ്യക്തി താൽപര്യത്തിനു വഴങ്ങിയാണ് ഒഴിപ്പിക്കുന്നത് എന്ന് ബിജെപി ഭാരവാഹികൾ ആരോപിച്ചു .റോഡിൽനിന്ന് മൂന്ന് മീറ്റർ ഉള്ളിൽ വെച്ച് കച്ചവടം നടത്തണം എന്നിരിക്കെ 5 മീറ്റർ മുന്നിലേക്ക് വെച്ചാണ് കച്ചവടം നടത്തി വരുന്നത് . ഇത് ജനം തിരിച്ചറിയണമെന്നും നീതി എല്ലാവർക്കും തുല്യമാകണമെന്നും ബിജെപി ഭാരവാഹികൾ അറിയിച്ചു


