
നിരന്തരം അപകടം ഉണ്ടാവുന്ന മുടിക്കോടും വാണിയംപാറയിലും ദേശീയ പാതയിൽ ടോറസ് ലോറികൾ തടഞ്ഞാണ് പരിശോധന നടത്തുന്നത്.പുറകിൽ വരുന്ന വാഹനം അപകടത്തിൽ പെടാനുള്ള സാധ്യത ചൂണ്ടി കാണിച്ച് ബി.ജെ.പി പ്രവർത്തകർ പോലീസിനോട് വാഹന പരിശോധന നടത്തുന്ന സമയത്ത് തന്നെ പറഞ്ഞു. തുടർന്നും ദേശീയപാതയിൽ വാഹന പരിശോധന അപകടകരമായ രീതിയിൽ തുടർന്നാൽ ശക്തമായ പ്രതിഷേധവും പരാതികളുമായി മുന്നോട്ട് പോകുമെന്ന് പാണഞ്ചേരി ബിജെപി ഏരിയ പ്രസിഡന്റ് ബിപിൻ ദാസും പീച്ചി ഏരിയ സെക്രട്ടറി ദിനീഷ് വലിയ വീട്ടിലും അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


