
പാണഞ്ചേരിയിൽ നിന്ന് ചാത്തംകുളം റോഡിൽ ജീവൻ ജ്യോതി സ്കൂളിലേക്ക് പോകുന്ന ഭാഗത്ത് റോഡിനോട് ചേർന്നുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പാണ് പൊട്ടി വെള്ളം പാഴാക്കുന്നത് . ഈ മാസം രണ്ടാം തീയതി മുതലാണ് കുടിവെള്ളം പാഴായി പോകുന്നത് എന്ന് നാട്ടുകാർ പരാതി അറിയിച്ചു. 1-ാം വാർഡിലെയും 23-ാം വാർഡിലെയും കുടിവെള്ള പദ്ധതിയുടെ പൈപ്പാണ് പൊട്ടി വെള്ളം പാഴായി പോയിക്കൊണ്ടിരിക്കുന്നത്. ഉടൻ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


