
ദേശീയപാതയോരത്ത് ചെമ്പൂത്ര, മുടിക്കോട് എന്നിവിടങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിൽ റവന്യൂ മന്ത്രി കെ. രാജന്റെ ചിത്രംവെച്ച് ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചതിനെതിരേ ജില്ലാ കളക്ടർക്ക് പരാതി. കെ.പി.സി.സി. സെക്രട്ടറി ഷാജി. ജെ. കോടങ്കണ്ടത്താണ് പരാതി നൽകിയത്.
ലൈറ്റ് ഘടിപ്പിച്ച ബോർഡിലെ വൈദ്യുതിച്ചെലവ് പൊതുഖജനാവിൽനിന്ന് അടയ്ക്കേണ്ടിവരുന്നത് ധൂർത്താണെന്ന് പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ദേശീയ പാതയോരത്ത് രണ്ടു ലൈറ്റുകൾ സ്ഥാപിച്ചത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


