
പ്രധാനമന്ത്രിയുടെ പദ്ധതിവഴി കൃത്രിമക്കാൽ ലഭിച്ച 62 വയസ്സുകാരി പുഷ്പവല്ലി ഹൃദയം നിറഞ്ഞ നന്ദിയോടെ മോദിയെ കാണാനെത്തി. കൃത്രിമക്കാൽ ലഭിച്ചതു മുതലുള്ള ആഗ്രഹമാണു നിറവേറിയത്. പീച്ചി സ്വദേശിനിയായ പുഷ്‌പവല്ലിയുടെ കാൽ 5 വർഷം മുൻപാണു മുറിച്ചു മാറ്റിയത്.
സമ്പർക്ക് കാ സമർഥൻ എന്ന പരിപാടിയുടെ ഭാഗമായി ബിജെപി പ്രവർത്തകർ വീട്ടിലെത്തിയപ്പോൾ പുഷ്പവല്ലി സ്വന്തം അവസ്‌ഥയെപ്പറ്റി പറഞ്ഞു. കാൽ ഇല്ലാത്തവർക്കു പ്രധാനമന്ത്രി കൃത്രിമ കാൽ നൽകുന്ന പദ്ധതിയിലേക്കു ബിജെപി ഏരിയ സെക്രട്ടറിയാണ് അപേക്ഷ നൽകിയത്. കൃത്രിമക്കാൽ എത്തിച്ചതും ബിജെപി പ്രവർത്തകരാണ്
ബിജെപി പീച്ചി ഏരിയ സെക്രട്ടറിമാരായ ദിനീഷ് എടപ്പലം , നിഖിൽ , പീച്ചി യുവമോർച്ച പീച്ചി ഏരിയ പ്രസിഡൻറ് രാധീഷ് ചിറക്കുന്ന് , ഊരകം സ്വദേശിയായ വിഷ്ണു എന്നിവരാണ് മഹിളാ സമ്മേളന വേദിയിൽ എത്തിച്ചത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


