
പൂവൻച്ചിറ ചിരയ്ക്കത്തൊട്ടിയിൽ കുടുംബങ്ങളുടെ കൂട്ടായ്മയായ ചിരയ്ക്കത്തൊട്ടിയിൽ ഫാമിലി ട്രസ്റ്റിന്റെ രണ്ടാം വാർഷികം ആഘോഷിച്ചു. വിവിധ കലാപരിപാടികളും സ്നേഹവിരുന്നുമായി സംഘടിപ്പിച്ച ആഘോഷ പരിപാടികൾ ചുവന്നമണ്ണ് സെന്റ് ജോസഫ് പള്ളി വികാരി ഫാ. ആന്റോസ് എലുവത്തികൽ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് സി.എം ദേവസി അധ്യക്ഷത വഹിച്ച യോഗത്തിൽ കരിസ്മ കോൺവെന്റ് മദർ സി. ലില്ലി ജീസ് ,സി.ഡി റോയി, സണ്ണി വെട്ടുകാട്, ലിജ പൗലോസ് , നുബി ബാബു, നൈസിൽ സി.ഡി എന്നിവർ ആശംസകൾ അർപ്പിച്ചു. കഴിഞ്ഞ വർഷം പത്താം ക്ലാസ്സിലും പ്ലസ് ടുവിനും ഉയർന്ന വിജയം നേടിയവരെയും 60 വയസിനു മുകളിൽ പ്രായമുള്ള കുടുംബാംഗങ്ങളെയും യോഗത്തിൽ ആദരിച്ചു. ബാബു സി ജെ , വിൽസൻ സി.വി., ഷാബു സി.ജെ, ലിയോ തോമസ്, ഷിബു സി.ഡി, ബെന്നി സി.ഡി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


