
ഇന്ത്യൻ സേനയിൽ 28 വർഷം സേവനത്തിന് ശേഷം വിരമിച്ച മദ്രാസ് റെജിമെന്റിലെ സുബേദാർ രമേഷ് പിള്ളക്ക് കേരള സ്റ്റേറ്റ് എക്സ‌് സർവ്വീസസ് ലീഗ് പാണഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി.
കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് പാണഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ജോൺ എം പി , വൈസ് പ്രസിഡന്റ് സദാനന്ദൻ , സെക്രട്ടറി സെബാസ്റ്റ്യൻ പഠിക്കലാത്ത് ,30 ഓളം വിമുക്തഭടന്മാരും പാണഞ്ചേരി പഞ്ചായത്തിലെ ഏഴാം വാർഡിലെ മെമ്പർ സുബൈദ അബൂബക്കർ , എട്ടാം വാർഡിലെ മെമ്പർ ഷീല അലക്സ് , കൊമ്പഴ കാത്തലിക് ചർച്ച് വികാരി ഫാദർ ഷിന്റോ ഇപ്പോൾ ആർമിയിൽ ജോലി ചെയ്യുന്ന ജിബിൻ ആൻറണിയും , ആന്റോ പൗലോസും കൊമ്പഴ ദേശത്തെ നാട്ടുകാരും
വിമുക്തഭടന്മാരും അവരുടെ കുടുംബവും ഈ സ്നേഹാദരവ് ചടങ്ങിൽ പങ്കെടുത്തു
