
ബാഡ്മിന്റൺ അക്കാദമി പ്രസിഡന്റ് കെ സി അഭിലാഷ് അധ്യക്ഷത വഹിച്ചു.
ഡോ: പൽപ്പു ഫൗണ്ടേഷൻ ചെയർമാൻ റിഷി പൽപ്പു ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. കലാഭവൻ മണിയും മണിവർണ്ണനും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് മണി മരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും
ഇപ്പോഴും മണിയെ ഓർക്കുന്നതിനും അനുസ്മരിക്കുന്നതിനും സാധിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
അക്കാദമി രക്ഷാധികാരി കെ എസ് മണിവർണ്ണൻ കലാഭവൻ മണിയെ അനുസ്മരിച്ചു. കലാഭവൻ മണി നാട്ടിലും സിനിമാ രംഗത്തും അധ്വാനവർഗത്തിന്റെ പ്രതിനിധിയായാണ് ജിവിച്ചിരുന്നതെന്ന് മണിവർണ്ണൻ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു.
അനൂപ് പണിക്കശ്ശേരി, അവറാച്ചൻ പെരുമാലിൽ, പ്രദീപ് വിഎസ്, എബിൻസ് വി എ, സിബി സെബാസ്റ്റ്യൻ, കെ വി മണി, നിതീഷ് രാജു, തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ബാഡ്മിന്റൺ അക്കാദമിയിലെ അംഗമായിരുന്ന ജോജി കൊട്ടേകാടനെ അനുസ്മരിച്ചു വേദനാജനകമായ അദ്ദേഹത്തിന്റെ വേർപാടിനെ തുടർന്ന് ലളിതമായ രീതിയിലാണ് ഈ വർഷം ചടങ്ങുകൾ സംഘടിപ്പിച്ചത്.
ബാഡ്മിന്റൺ മത്സരത്തിൽ ഒന്നാം സമ്മാനമായ 10000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും പി ഡി നിക്സൺ & ശ്രീരാഗ് മാധവൻ ടീമും രണ്ടാം സമ്മാനമായ 5000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും സഞ്ജു തോമസ് & ബിന്നി ജോൺ ടീമും കരസ്ഥമാക്കി.


