
ആൽപ്പാറ റോസ് ഗാർഡൻ റെസിഡൻഷ്യൽ അസോസിയേഷൻ (RGRA) ക്രിസ്തുമസ് & ന്യൂ ഇയർ ‘ആഘോഷരാവ് ‘ .
അസോസിയേഷൻ പരിസരത്ത് നടന്നു.
ആഘോഷപരിപാടികളുടെ ഉദ്ഘാടനം പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്പി. പി രവീന്ദ്രൻ ചെയ്തു. ചടങ്ങിൽ സുശീല രാജൻ മുഖ്യതിഥി ആയിരുന്നു
അസോസിയേഷൻ സെക്രട്ടറി NG വിനേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് EV പൗലോസ് അദ്ധ്യഷത വഹിച്ചു
അസോസിയേഷൻ വൈസ്
പ്രസിഡന്റ് T J വർഗ്ഗീസ്.ജോയിന്റ് സെക്രട്ടറി തിലകൻ V B കൾചറൽ സെക്രട്ടറി ആനിസ് ഷാജു എന്നിവർ ആശംസകൾ അർപ്പിച്ചു അസോസിയേഷൻ ട്രഷറർ ഗ്രേയ്സി ജോഷ്യാ നന്ദി പറഞ്ഞു.കലാപ്രതിഭ മഹി KS മുതിർന്ന അംഗം ശിവരാമൻ എം. ഇ എന്നിവരെ യോഗം ആദരിച്ചു.
തുടർന്ന് മഹി K S അവതരിപ്പിച്ച സ്റ്റാൻന്റ് അപ്പ് കോമഡി അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ
മ്യൂസിക് ബീറ്റ്സ് തൃശൂർ അവതരിപ്പിച്ച കരോക്കെ ഗാനമേള എന്നിവ ആഘോഷത്തിനു മാറ്റു കൂട്ടി. സ്നേഹവിരുന്നും സംഘടിപ്പിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


