
വിവിധ പോർട്ടലുകൾ വഴിയും ആപ്പുകൾ വഴിയും ലഭിക്കുന്ന സേവനങ്ങളെല്ലാം ഒറ്റ പ്ലാറ്റ്ഫോമിലേക്കു മാറുകയാണ്. ഇന്നു മുതൽ കോർപറേഷനുകളിലും നഗരസഭകളിലും കെസ്‌മാർട് സേവനം ലഭിക്കുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഏപ്രിൽ ഒന്നു മുതൽ പഞ്ചായത്ത് സേവനങ്ങളും ലഭിക്കും. കെ-സ്മമാർട് മൊബൈൽ ആപ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) പ്രോഡക്ട്‌ട് ഇന്നവേഷൻ സെന്റർ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസും, തദ്ദേശ സ്‌ഥാപനങ്ങളുടെ പുതുക്കിയ വെബ്സൈറ്റുകളുടെ ഉദ്ഘാടനം ആസൂത്രണ ബോർ ഡ് അംഗം പ്രൊഫ.ജിജു പി.അലക്സും, കെ-സ്മാർട് ലോഗോ പ്രകാശനം തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫും നിർവഹിച്ചു. ആപ് തയ്യാറാക്കിയ ഇൻഫർമേഷൻ കേരള മിഷൻ ചീഫ് മിഷൻ ഡയറക്‌ടർ സന്തോഷ് ബാബു, ഹൈബി ഈഡൻ എംപി,എംഎൽഎമാരായ് ടി.ജെ.വിനോദ്, കെ.കെ.മാക്‌സി, മേയർ എം.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കെ-സ്‌മാർട്ടിനു സമാനമായ പദ്ധതി കർണാടകയിൽ നടപ്പാക്കുന്നതിന് കർണാടക മുനിസിപ്പൽ ഡേറ്റ സൊസൈറ്റിയും ഐകെഎമ്മും ധാരണാപത്രം ഒപ്പുവച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
