
മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കു കീഴിലുള്ള തൊഴിലാളികൾക്ക് ആധാർ അധിഷ്ഠിത പണമിടപാടു സംവിധാനത്തിലൂടെ (എബിപിഎസ്) മാത്രമാകും ഇനി വേതനം. ഉപയോക്താവിന്റെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്കു പണം നൽകുന്ന സംവിധാനമാണ് എബിപിഎസ്.12.35 കോടി തൊഴിലുറപ്പ് തൊഴിലാളി കളിൽ 1.5 കോടിയാളുകൾ ഇപ്പോഴും എബിപിഎസ് സംവിധാനത്തിനു പുറത്താണ്. കേരളത്തിൽ ഇനി 1,261 പേർ മാത്രമാണ് എബിപിഎസ് സംവിധാനത്തിലേക്കു മാറാനുള്ളത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
