January 28, 2026

പ്രധാനമന്ത്രിയുടെ സന്ദർശനം; തൃശൂരിൽ നാളെ രാവിലെ മുതൽ ഗതാഗത നിയന്ത്രണം, പാർക്കിങ് ക്രമീകരണം

Share this News

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നാളെ (ജനുവരി 3) രാവിലെ മുതൽ നഗരത്തിലും പരിസര പ്രദേശത്തും ഗതാഗതം നിയന്ത്രിക്കും. രാവിലെ മുതൽ സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനിയിലും സമീപ റോഡുകളിലും വാഹന പാർക്കിങ് അനുവദിക്കില്ല. കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങൾ റൗണ്ടിൽ പ്രവേശിപ്പിക്കാതെ വഴിതിരിച്ചുവിടും.

വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്ത് ഗതാഗത തടസ്സം ഉണ്ടാക്കിയാൽ കർശന നടപടിയുണ്ടാകുമെന്ന് ട്രാഫിക് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അറിയിച്ചു. പൊതുജനങ്ങൾ അത്യാവശ്യ സാഹചര്യമില്ലാത്തപക്ഷം നഗരത്തിലേയ്ക്ക് സ്വകാര്യ വാഹനങ്ങളിൽ വരുന്നത് കഴിയുന്നതും ഒഴിവാക്കി സഹകരിക്കണം.

പങ്കെടുക്കാൻ വരുന്നവർ ഇറങ്ങേണ്ട സ്ഥലം (ബ്രാക്കറ്റിൽ വാഹന പാർക്കിങ് സ്ഥലം):
∙ഒറ്റപ്പാലം, ചേലക്കര, പഴയന്നൂർ, തിരുവില്വാമല ഭാഗത്തുനിന്നും വരുന്നവർ വടക്കേ സ്റ്റാൻഡിൽ (കോലോത്തുംപാടം, അക്വാട്ടിക് കോംപ്ലക്സ്, ഇൻഡോർ സ്റ്റേഡിയം, പള്ളിത്താമം ഗ്രൗണ്ട്, വടക്കേ സ്റ്റാൻഡിലെ താൽക്കാലിക ബസ് സ്റ്റാൻഡ്).
∙കോഴിക്കോട്, മലപ്പുറം, ഗുരുവായൂർ, കുന്നംകുളം ഭാഗത്തുനിന്നും വരുന്നവർ ശങ്കരയ്യ റോഡിൽ. (പൂങ്കുന്നം ശിവക്ഷേത്ര മൈതാനം, എംഎൽഎ റോഡ് പാറമേക്കാവ് സ്കൂൾ, കോളജ് ഗ്രൗണ്ടുകൾ, പഞ്ചിക്കൽ അമൃതാനന്ദമയി സ്കൂൾ ഗ്രൗണ്ട്).തൃപ്രയാർ, വാടാനപ്പിള്ളി, കാഞ്ഞാണി ഭാഗത്തുനിന്നും വരുന്നവർ പടിഞ്ഞാറേക്കോട്ടയിൽ. (നേതാജി ഗ്രൗണ്ട്, നേതാജി ഗ്രൗണ്ട് റോഡ്, ഒളരിക്കര ക്ഷേത്രം ഗ്രൗണ്ട്). ∙കൊല്ലം, ആലപ്പുഴ, എറണാകുളം ഭാഗത്തുനിന്നും വരുന്നവർ ശക്തൻ നഗറിൽ. (ശക്തൻ സ്റ്റാൻഡിലെ കോർപറേഷൻ ഗ്രൗണ്ട്, മനോരമയ്ക്കു സമീപം ജോസ് ആലുക്കാസ് ഗ്രൗണ്ട്, ശക്തൻനഗർ പെട്രോൾ പമ്പിന് എതിർവശത്തെ റോഡ്).

∙കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട ഭാഗത്തുനിന്നും വരുന്നവർ ശക്തൻ നഗറിൽ. (സൺ ഹോസ്പിറ്റൽ റോഡ്, ശക്തൻ സ്റ്റാൻഡിലെ കോർപറേഷൻ ഗ്രൗണ്ട്, ശക്തൻനഗർ പെട്രോൾ പമ്പിനു എതിർവശത്തെ റോഡ്, മനോരമയ്ക്കു സമീപം ജോസ് ആലുക്കാസ് ഗ്രൗണ്ട്).
∙പാലക്കാട്, മണ്ണുത്തി ഭാഗത്തു നിന്നും വരുന്നവർ കിഴക്കേക്കോട്ട ജംക്‌ഷനിൽ. (മണ്ണുത്തി വെറ്ററിനറി കോളജ് ക്യാംപസ് ഗ്രൗണ്ട്, കാർഷിക സർവകലാശാല ക്യാംപസ്).

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!