October 18, 2024

സദസ്സ് ദശാബ്ദി പുരസ്‌കാരം സാറാജോസഫിന്

Share this News

തൃശ്ശൂർ ‘സദസ്സി’ന്റെ ദശാബ്ദി നോവൽ പുരസ്‌കാരം (25,000 രൂപ) സാറാ ജോസഫിന് സമ്മാനിക്കുമെന്ന് പുരസ്‌കാരനിർണയസമിതി അധ്യക്ഷൻ വൈശാഖൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ആളോഹരി ആനന്ദം എന്ന നോവലാണ് പുരസ്‌കാരത്തിന് അർഹമായത്. 20-ന് വൈകീട്ട് നാലിന് സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കുന്ന സദസ്സ് വാർഷികാഘോഷച്ചടങ്ങിൽ ടി. പദ്‌മനാഭൻ സമ്മാനിക്കും. സദസ്സിന്റെ പത്താംവാർഷികത്തിന്റെ ഭാഗമായാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. പത്രസമ്മേളനത്തിൽ സദസ്സ് പ്രസിഡന്റ് പ്രൊഫ. പി.എൻ. പ്രകാശ്, ചെയർമാൻ ജേക്കബ്ബ് ബെഞ്ചമിൻ, ഉപദേശകസമിതി അധ്യക്ഷൻ പ്രൊഫ. ഐ. ഷൺമുഖദാസ്, എഴുത്തുകാരൻ പി.എൻ. ഗോപീകൃഷ്ണൻ എന്നിവരും പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!