
അംബികാ റാവു അന്തരിച്ചു
മലയാള സിനിമയിലെ അസിസ്റ്റന്റ് ഡയറക്റ്ററായും അഭിനേത്രിയായും രംഗത്തുള്ള അംബികാ റാവു (58)അന്തരിച്ചു. വൃക്ക രോഗം മൂലം ചികിത്സയിലായിരുന്നു.

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ അമ്മ വേഷത്തിൽ തിളങ്ങി. അനുരാഗ കരിക്കിൻവെള്ളം, വൈറസ് തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഹലോ, ബിഗ് ബി, റോമിയോ, പോസറ്റീവ്, പരുന്ത്, മായാബസാർ, കോളേജ് കുമാരൻ, 2 ഹരിഹർ നഗർ, ലൗ ഇൻ സിഗപ്പൂർ, ഡാഡി കൂൾ, ടൂർണമെന്റ്, ബെസ്റ്റ് ആക്ടർ, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, പ്രണയം, സാൾട് &പെപ്പർ, തിരുവമ്പാടി തമ്പാൻ, ഫേസ് 2 ഫേസ്, 5.സുന്ദരികൾ, അനുരാഗ കരിക്കിൻ വെള്ളം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, നത്തോലി ഒരു ചെറിയ മീനല്ല, തീവ്രം തുടങ്ങി നിരവധി ചിത്രങ്ങളിൽ അസിസ്റ്റന്റ് ആയും അസ്സോസിയേറ്റായും പ്രവർത്തിച്ചു.
വാർത്തകൾ what’s app ൽ ലഭിക്കുന്നതിന് Link Click ചെയ്യ
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm


