
മണ്ണുത്തി മഹാത്മ ലൈബ്രറി & റീഡിങ്ങ് റൂം ബാലവേദി അംഗങ്ങളായ മാസ്റ്റർ ഷാരോൺ കരിയാറ്റിൽ പത്താം ക്ലാസ്സിൽ ഫുൾ A+ വാങ്ങിയതിനും ഓഷിൻ കെ.എൽ + 2 ന് ഉന്നത വിജയം കരസ്ഥമാക്കിയതിനും വായനശാലയ്ക്കു വേണ്ടി മേയർ എം.കെ.വർഗ്ഗീസ് പൊന്നാട അണിയിച്ചു ഉപഹാരങ്ങൾ നല്കി അനുമോദിച്ചു. കെ.പി. ജോർജിന്റെ വസതിയിൽ വച്ച് നടന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ മകൻ ലിജോ ജോർജിന്റെ മക്കളായ ഓഷിൻ, ഷാരോൺ കരിയാറ്റിൽ എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. യോഗത്തിൽ സെക്രട്ടറി ഭാസ്ക്കരൻ.കെ. മാധവൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ജോസ് പാലോക്കാരൻ മുഖ്യപ്രഭാഷണം നടത്തി. വായനശാല ട്രഷറർ ജോൺസൺ പോന്നൂര് സ്വാഗതം പറഞ്ഞു. കുട്ടികളുടെ മാതാവായ റോസ് മോൾ സി.ഐ, ജോർജ് മഞ്ഞിയിൽ, അല്ലി ടീച്ചർ എന്നിവർ പ്രസംഗിച്ചു. കെ.പി. ജോർജ് നന്ദി പ്രസംഗം നടത്തി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm
