
ചെന്നൈയിൽ വെച്ച് നടക്കുന്ന 67-ാമത് ചെസ്സ് നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരള ടീമിന്റെ മാനേജർ ആയി വാണിയംപാറ സ്വദേശിനി ചുണ്ടേകാട് വീട്ടിൽ രമ്യ .ആർ .ചന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് ഗവൺമെൻറ് ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കായിക അധ്യാപികയാണ് രമ്യ . ഭർത്തവ് ഗിരീഷ് കുമാർ തൃശ്ശൂർ വിവോകോദയം സ്കൂളിലെ മാഷാണ്. 67 മത് നാഷണൽ സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പ് ചെന്നൈയിൽ വെച്ച് ഡിസംബർ 26 മുതൽ 30 വരെ തീയതികളിൽ ആണ് നടക്കുന്നത്.
15 ആൺകുട്ടികളും 15 പെൺകുട്ടികളുമായി 30 കുട്ടികളാണ് പങ്കെടുക്കുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


