
കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ആരംഭിച്ച വികസിത് ഭാരത് സങ്കല്‍പ് യാത്ര പാണഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ഡിസംബർ 27ന് എത്തുന്നു.
യാത്രയുടെ ഭാഗമായുള്ള പൊതുചടങ്ങുകള്‍ പട്ടിക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിക്കുന്നു.
വിവിധ ജനക്ഷേമ പദ്ധതികളെക്കുറിച്ച് സാധാരണക്കാര്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍
(SBI പട്ടിക്കാട് ശാഖ) ഉദ്യോഗസ്ഥര്‍ നേരിട്ട് എത്തുകയും
വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ ചേരാനുള്ള സൗകര്യങ്ങളുമുണ്ട്.വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, ഇന്‍ഷൂറന്‍സ് സ്കീമുകള്‍, ഉജ്ജ്വല യോജന, മുദ്ര ലോണ്‍, സ്വയം തൊഴില്‍ പദ്ധതികള്‍ തുടങ്ങി നിരവധി സ്കീമുകളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്യുന്നു.
ജനക്ഷേമ പദ്ധതികളില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ക്ക് യാത്രയുടെ പൊതു സമ്മേളനം നടക്കുന്ന സ്ഥലത്ത് വച്ചു അതിനുള്ള സൗകര്യം ലഭ്യമാണെന്ന് ബിജെപി പീച്ചി ഏരിയ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


