
വിലങ്ങന്നൂർ സെന്റ് ആന്റൺ വിദ്യാപീഠത്തിൽ പുത്തൻ പുതിയ ആവേശത്തോടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം കൊണ്ടാടി. വിദ്യാലയാങ്കണത്തിൽ ഒരുക്കിയ ആഘോഷ പരിപാടികളിൽ കുട്ടികൾ നയന മനോഹരമായ കലാപരിപാടികൾ അവതരിപ്പിച്ചു.കേക്ക് മുറിച്ച് പരസ്പരം വിതരണം ചെയ്തു സമ്മാനങ്ങൾ കൈമാറിയും സെന്റ് ആന്റൺ
കുടുംബം ആഘോഷത്തിൽ പങ്കുചേർന്നു.വിദ്യാർത്ഥികൾ അണിയിച്ചൊരുക്കിയ ‘ ലൈവ് ക്രിബ് ‘ഏറെ ശ്രദ്ധേയമായി.സമ്മാനങ്ങളുമായി എത്തിയ സാന്താക്ലോസിനൊപ്പം പാപ്പാ വേഷധാരികളായി വന്ന അധ്യാപകരും കുട്ടികളും ആടിയും പാടിയും ആഘോഷ പരിപാടികളിൽ പങ്കാളികളായി.സിസ്റ്റർ പ്രിയ (ലോക്കൽ മാനേജർ ) ക്രിസ്മസ് സന്ദേശം നൽകി. സെൻറ് ആൻറൺ വിദ്യാപീഠത്തിന്റെ അഭ്യുദയകാംക്ഷിയും പ്രിയ രക്ഷകർത്താവും പ്രശസ്ത സംഗീതജ്ഞനുമായ വിനോദ് .എം .സി.മണലിൽ നയിച്ച സംഗീതസദസ്സ് ഓർമ്മകൾക്ക് സുഗന്ധവും മനസ്സിനു മാധുര്യവും മാധുര്യവും പകർന്നുകൊണ്ട് ഈ ആഘോഷ നാളിലെ കലാവിരുന്ന് കൂടുതൽ വർണ്ണാഭമാക്കി. പുൽക്കൂടിന്റെ ദൃശ്യാവിഷ്കാരം,ജിംഗിൾ ബെൽസ്,കാർഡ് നൃത്തം,കരോൾ ഗാനങ്ങൾ എന്നിവ പരിപാടിയുടെ ആകർഷണമായിരുന്നു. പി .ടി .എ .പ്രസിഡൻറ് കെ .വി ബിനു , ലാറ്റിൻ ചർച്ച് വികാരി ഫാദർ അലക്സ് ഇലഞ്ഞിക്കൽ , പ്രിൻസിപ്പൽ ജെന്നി ജയിംസ് , അധ്യാപകർ ,അനധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. ജയമോൾ ടീച്ചറും സഹപ്രവർത്തകരും ആണ് പരിപാടികൾക്ക് നേതൃത്വം നൽകി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


