
ദേശീയപാത മുളയം റോഡിൽ ഡോൺബോസ്‌കോ സ്‌കൂളിന് മുന്നിൽ കാറിടിച്ച് ഒമ്പതാം ക്ലാസ് വിദ്യാർഥിനി മാടക്കത്തറ സ്വദേശിനിയായ ലക്ഷ്മി ലാലിന് പരിക്കേറ്റു. ഇന്ന് രണ്ടുമണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ ദേശീയപാത കുറുകെ കടക്കുകയായിരുന്ന വിദ്യാർഥിനിയെ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാർ വന്ന് ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ കുട്ടിയെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ അമിതവേഗതയിലായിരുന്നു എന്നും ഡ്രൈവർ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.
ദേശീയപാത കുറുകെ കടക്കാൻ സ്‌കൈവാക്ക് നിർമ്മിക്കുമെന്ന് ദേശീയപാത അധികൃതർ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


