
സ്ത്രീധനമെന്ന സാമൂഹ്യ വിപത്തിനെതിരെ മഹിളാ കോൺഗ്രസ് പാണഞ്ചേരി
ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തി സെന്ററിൽ നൈറ്റ് വാക്ക് (Night Walk) സംഘടിപ്പിച്ചു. സധൈര്യം എന്ന പേരിലാണ് സംസ്ഥാന മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നൈറ്റ് വാക് നടത്തിയത്
മഹിളാ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മിനി നിജോ നേതൃത്വം നൽകി. ആലത്തൂർ എംപി കുമാരി രമ്യ ഹരിദാസ് ചടങ്ങിൽ സ്ത്രീധന വിപത്തിനെതിരെ പ്രഭാഷണം നടത്തി. ഡോ.ഷഹന യുടെ ആത്മഹത്യ സ്ത്രീധനം എന്ന വിപത്ത് കേരള സമൂഹത്തെ വീണ്ടും വല്ലാതെ നൊമ്പരപ്പെടുത്തുന്നു എന്ന് രമ്യ ഹരിദാസ് പറഞ്ഞു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെഎൻ വിജയകുമാർ ഉദ്ഘാടനം ചെയ്തു.
മണ്ണുത്തി പാർട്ടി ഓഫീസിൽ മുന്നിൽ നിന്നും തുടങ്ങിയ നൈറ്റ് വാക് മഹിളാ കോൺഗ്രസ് സംസ്ഥാന അഡ്വൈസറി കമ്മിറ്റി അംഗം ലീലാമ്മ തോമസ് ഫ്ലാഗ് ഓഫ് ചെയ്തു. കോൺഗ്രസ് നേതാക്കളായ മുൻ ബ്ലോക്ക് പ്രസിഡന്റ് കെ സി അഭിലാഷ്, ഒല്ലൂക്കര കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം യു മുത്തു, ബിന്ദു കാട്ടുങ്ങൽ,ഷേർലി മോഹനൻ, ബിന്ദു ബിജു, പ്രിയ വിൽസൺ,ഗിരിജ മധു പൊതുവാൾ, ഓമന ശങ്കർ, നൗഷാദ് മാസ്റ്റർ, ജോണി അരിമ്പൂർ, അനൂപ് മരത്താക്കര എന്നിവർ സംസാരിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


