
യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ സമാധാനപരമായി നടത്തുന്ന സമരങ്ങളെ ഹിറ്റ്ലർ മോഡലിൽ മൃഗീയമായി അടിച്ചമർത്തുകയാണെന്ന് ആരോപിച്ച് സംസ്ഥാനത്തെ 564 പോലീസ് സ്റ്റേഷനിലേക്ക് KPCC യുടെ ആഹ്വാനപ്രകാരം നടത്തുന്ന പോലീസ് സ്‌റ്റേഷൻ മാർച്ചിന്റെ ഭാഗമായാണ്
പട്ടിക്കാട് പീച്ചി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. പട്ടിക്കാട് കോൺഗ്രസ് പാർട്ടി ഓഫീസിൽ നിന്നും പ്രകടനമായാണ് പീച്ചി പോലീസ് സ്റ്റേഷനിലേക്ക് പ്രവർത്തകർ എത്തിയത്. മാർച്ച് പോലീസ് സ്റ്റേഷന് മുൻപിൽ പോലീസ് തടഞ്ഞു. മാർച്ചിന്റെ
ഉദ്ഘാടനം DCC വൈസ് പ്രസിഡന്റ് സി.ഒ ജേക്കബ് നിർവ്വഹിച്ചു.
കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ അദ്ധ്യക്ഷത വഹിച്ചു.
ഇതേ രീതിയിൽ ഉള്ള അക്രമ പ്രവർത്തനങ്ങളുമായി ഡിവൈഎഫ്ഐയെ കൂട്ടുപിടിച്ച് പോലീസ് മുന്നോട്ട് പോവുകയാണെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സി.ഒ ജേക്കബ് ആരോപിച്ചു. യൂത്ത് കോൺഗ്രസ്-കെ എസ് യു പ്രവർത്തകരെ പോലീസ് തെരുവിൽ വീണ്ടും ആക്രമിക്കാനാണ് തീരുമാനമെങ്കിൽ പ്രവർത്തകർക്ക് സംരക്ഷണം ഒരുക്കാൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റി തയ്യാറാകുമെന്ന് കെ പി ചാക്കോച്ചൻ പറഞ്ഞു.
ദേവസി, പ്രവീൺ രാജു, ഷിബു പോൾ ഷൈജു കുരിയൻ
ലീലാമ്മ ടീച്ചർ, കെ.സി. അഭിലാഷ്, റോയ് കെ. ദേവസി, പ്രവീൺ രാജു, ഷിബു പോൾ ഷൈജു കുരിയൻ, ജിഫിൻ ജോയ്, ശ്രീജു സി .എസ് , ബേബി ചിറമ്പാട്ട്, സി.വി ജോസ് , ബിന്ദു ബിജു, BS എഡിസൺ, വിനോദ് തേനം പറമ്പിൽ, ജോൺ ടി .വി, ജോർജ് എം വർഗീസ്, മൊയ്തീൻ കുട്ടി, പി. ജെ ജോസഫ്
കെ.എം പൗലോസ്, സജി താന്നിക്കൽ, ഷിബു പീറ്റർ , സി.മോഹനൻ, ചാക്കുണ്ണി, സി.കെ ഷൺമുഖൻ, ജോജോ കണ്ണാറ, കുരിയാക്കോസ് ഫിലിപ്പ്, ചെറിയാൻ തോമസ്, എ.സി മത്തായി,തങ്കായി കുര്യൻ, ഭവാനി രാജൻ ശങ്കർ, ഓമന , മണ്ഡലം,ബൂത്ത് ഭാരവാഹികൾ , മറ്റ് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R



