
ഭാരതീയ വിദ്യാനികേതൻ 2023 – 2024 അധ്യയനവർഷത്തെ തൃശൂർ ജില്ലാ കലോത്സവ മാമാങ്ക വേദിയെ വിസ്മയിപ്പിച്ച് ശ്രീഭദ്രയിലെ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. മോണോ ആക്ടിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നേടിയെടുത്തപ്പോൾ സംഘനൃത്തവും , നാടൻപാട്ടും രണ്ടാം സ്ഥാനം നേടി. ശാസ്ത്രീയ സംഗീതം, മലയാള പ്രസംഗം, ചിത്രരചന ക്രയോൺ , ഇംഗ്ലീഷ് പദ്യംചൊല്ലൽ എന്നിവയിൽ മൂന്നാം സ്ഥാനവും നേടി . ദേശഭക്തിഗാനം , സംസ്കൃതം സംഘഗാനം , തിരുവാതിര എന്നീ ഗ്രൂപ്പിനങ്ങളിൽ ‘ എ’ ഗ്രേഡും നാടോടിനൃത്തം , ബാല ശിശു വിഭാഗങ്ങളിൽ ‘എ’ ഗ്രേഡും , മലയാള പ്രസംഗം, മലയാളം പദ്യപാരായണം , കഥാകഥനം, ഇംഗ്ലീഷ് പ്രസംഗം , ചിത്രരചന ജല ചായം എന്നിവയിൽ എ ഗ്രേഡും രാമായണ പാരായണം, ഇംഗ്ലീഷ് പദ്യം ചൊല്ലൽ ഹിന്ദി പ്രസംഗം മലയാളം പദ്യം ചൊല്ലൽ , ലളിതഗാനം , ഭരതനാട്യം , ഇംഗ്ലീഷ് പ്രസംഗം (ശിശുവിഭാഗം) എന്നിവയിൽ ‘ബി’ ഗ്രേഡും കരസ്ഥമാക്കി കുട്ടികൾ തങ്ങളുടെ കഴിവുകൾ തെളിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


