
സ്വർണ്ണകള്ളക്കടത്തിൽ പങ്കാളിയായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണം എന്ന് ആരോപിച്ചി ഭാരതീയ ജനതാ പാർട്ടി പീച്ചി മണ്ഡലം നടത്തിയ പട്ടിക്കാട് സെന്ററിൽ സായാഹ്ന ധർണ്ണ നടത്തി. പീച്ചി മണ്ഡലം പ്രസിഡന്റ് പ്രനീഷ് നടുവിലവളപ്പിൽ അധ്യക്ഷത വഹിച്ചു. BJP ജില്ലാ വൈസ് പ്രസിഡന്റ് സുജയ് സേനൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ജയൻ പുശ്ശേരി സ്വാഗതം ചെയ്ത ധർണയിൽ സന്തോഷ് കാക്കനാട് , പ്രശാന്ത് എൻ എച്ച് ആശംസകൾ അറിയിച്ചു. ഇന്ദ്രവജ്ര-മണ്ഡലം സെക്രട്ടറി സുബീഷ് , മണ്ഡലം വൈസ് പ്രസിഡന്റ് ദിവ്യാസജി , പാണഞ്ചേരി ഏരിയ പ്രസിഡന്റ് വിപിൻദാസ്,മണ്ഡലം ഭാരവാഹികളായ അമൽ, ലീജീഷ്, സുമേഷ് ,ലിന്റോ ,ഗിരീഷ് എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm
